Tuesday, October 14, 2008

മുംബൈ..

മലയാളത്തില്‍ ഒരു ബ്ലോഗ് എഴുതണം എന്ന് എന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു..



പക്ഷെ.. ആരും കാണാത്ത ഈ ബ്ലോഗ്ഇല് ഞാന്‍ എന്തെഴുതിയാല്‍ എന്താ..



മുംബൈ നഗരവും ഞാനും .. നിക്കുവിന്റെ ആത്മകഥ..


ആദ്യമയീ ഇവിടെ ........ഞാന്‍ തലശ്ശേരി പിണറയി സ്വദേശി കൃത്യമായി പറഞ്ഞാല്‍ കൂലി bazar കിടിലം നിങ്ങളുടെ ..നാടിന്റെ മുത്ത് പ്രിയപ്പെട്ട നിക്കു അഥവാ ബസ്സ് മോയിലാളി ..


ഏതൊരു മഹാനഗരത്തിലും ആദ്യമായി ചെന്നെത്തുമ്പോള്‍ ചെയ്യുന്നതുപോലെ പനവേല്‍ റെയില്‍വേ സ്റ്റ്റേനില്‍ നിന്നു പത്തു മിനിട്ട് നടന്നാല്‍ എത്തുന്ന ബാര്‍ ഒന്നും ഇല്ലാത്തതു കാരണം സുഹൃത്ത് എന്നെ ട്രെയിന്‍ കയറ്റികൊണ്ട്‌ പോയി . ഒരു പതിനനന്ച്ചു മിനിട്ട് യാത്ര ചെയ്തു കാണും.. ഒരു സ്റ്റേനില്‍ ഇറക്കി.. തൊട്ടടുത്ത ബാറില്‍ കയറ്റി.. ഞങ്ങള്‍ ഇരുന്നു.. വെയിറ്റര്‍ വന്നു.. " ക്യാ ലെന ഹേ ബോസ്സ്"... എണ്ണ ചോദ്യത്തിന്..പോരട്ടെ.. ഡോ ക്വാര്‍ട്ടര്‍ സെലെബ്രറേന്‍സ് എന്നായിരുന്നു ഉത്തരം... ആദ്യം പറഞ്ഞ ൨ വന്നു.. പിന്നെ ഒന്നും കൂടി വന്നപ്പോള്‍ നല്ല സുഖം.. . അന്ന് തുടങ്ങിയ ആ യാത്ര.. സഫര്‍ഓം കി സിന്ദഗി ജോ കഭി കടം ഹൊ നഹി ജതീ ഹായ്... ഇന്നും നിലക്കാത്ത ഗംഗ പ്രവാഹം...

ബാറുകള്‍ തേടി ഞാന്‍ അലഞ്ഞു
അവിടെയും കണ്ടില്ല
ഇവിടെയുംകണ്ടില്ല... ബാറുകള്‍.. കാരണം എനിക്ക് ബോധം ഇല്ലായിരുന്നു എന്നാണു എന്റെ കൂടുകാരന്‍ പറഞ്ഞതു..

പക്ഷെ... എന്നെ ഞാന്‍ തിരിച്ചറിഞ്ഞു... നാട്ടില്‍ രൂപ മുന്നൂറ്റി അറുപതും നമ്മുടെ വിലപ്പെട്ട സമയവും കൊടുത്താല്‍ ബിവേരെഞെസില്‍ നിന്നും കിട്ടുന്ന ആഘോഷങ്ങള്‍ക്ക് ഇവിടെ രണ്ടു ഫുള്ള് കിട്ടും എന്നത് എന്നെ സെരിക്കും തളര്‍ത്തി കളഞ്ഞു... ഈശ്വരാ... എത്രാ ഫുള്‍ ആണ് പോയത്... ഹൊ ...

ഇന്നു വരെ.. ഞാന്‍ മാറിയില്ല... കഥകള്‍ മാറി.. ഞാന്‍ പലതിലും നായകന്‍ അയീ... അങ്ങനെ ഞാന്‍ ഒരു സംഭവം അയീ...

അവസാനം ഞാന്‍ തീരുമാനിച്ചു... വേണം.. എനിക്കും ഒരു ജീവചരിത്രം വേണം...

അതിന്റെ പണി പുരയില്‍ ആണ്ഞാന്‍ .. ഓക്കേ
അപ്പോള്‍ എല്ലാം പറഞ്ഞ പോലെ..

എന്റെ ആമുഖം മാത്രേ ആയിട്ട്ടുള്ളൂ.. ബാകി ഉടന്‍ വരും..
ഇപ്പോള്‍ ഞാന്‍ ഇതൊന്നു തീര്‍ത്തോട്ടെ...ഡാ ആ അച്ചാര്‍ ഒന്നു മാറി വെച്ചെ.. ഇതു ലാപ്‌ അല്ല.. ഡസ്ക് ടോപ്പാ .. ഇതും കൊണ്ടെനിക്ക് അവിടേം വരെ വരാന്‍ പറ്റില്ലാ...

3 comments:

Kaithamullu said...

വലത് കാലേതാ ഇടത് കാലേതാ ന്ന് സ്വയം തിരിച്ചറിയോ ആവോ?
-എന്തായാലും കൈ പിടിച്ച് അകത്തേക്ക് കെറ്റിയേക്കാം, അല്ലേ?
-ന്ഹാ....ആടാതെ, വീഴാതെ...മെല്ലെ ...കേറി വാ....

cyril_28 said...

aadyathe comment ezhuthiya sahodaranu ente namovaagam

Areekkodan | അരീക്കോടന്‍ said...

സോദരാ....സ്വാഗതം